Wednesday, May 19, 2010

Kavitha

സൂര്യതേജസ്
കാല്‍വരി മാമലമേലേ കാണായ്
ചരമാദ്രി പൂകിയ സൂര്യതെജസേ
നിന്‍ കഴലിണകൂപ്പുന്നേന്‍
സര്‍വവും മറ്റുള്ളവര്‍ക്കായ്‌,സ്വയം ത്യാഗമായ് സ്നേഹമായി
പകലോന്‍ തന്നുടെ സ്നിഗ്ദ്ധമാം കരസ്പര്‍ശനതതാല്‍
പുല്ലുപൂവുകള്‍,സര്‍വചരാചര,സ്പര്‍ശന,പോഷണ
ഉയിരിന്‍തുളളികള്‍ ലാളനയേററുമയങ്ങവേ
ഉര്‍വിതന്‍ അന്ധകാരം മായ്ക്കുവാന്‍ ദീപംതെളിക്കുന്ന
സൂര്യതേജസേ അഹം നമോ സ്തുതെ.